konnivartha.com: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിന്റെ (ഐസർ ) പന്ത്രണ്ടാം ബിരുദദാന ചടങ്ങ് തിരുവനന്തപുരത്ത് സംഘടിപ്പിച്ചു. കേന്ദ്ര ഗവൺമെന്റിന്റെ പ്രിൻസിപ്പൽ സയന്റിഫിക് അഡ്വൈസറും പ്രധാനമന്ത്രിയുടെ സയൻസ്, ടെക്നോളജി & ഇന്നൊവേഷൻ അഡ്വൈസറി കൌൺസിൽ (പിഎം-എസ്ടിഐഎസി) ചെയർപേഴ്സണുമായ പ്രൊഫ. അജയ് കുമാർ സൂദ് മുഖ്യാതിഥിയായി പങ്കെടുത്തു. സമൂഹത്തിന്റെ പുരോഗതിയുടെ നാല് പ്രധാന സ്തംഭങ്ങളായി വിദ്യാഭ്യാസം, ശാസ്ത്രം, സാങ്കേതികവിദ്യ, നവീനാശയങ്ങൾ എന്നിവയുടെ പങ്ക് അദ്ദേഹം ബിരുദദാന പ്രസംഗത്തിൽ എടുത്തുപറഞ്ഞു. ഈ സ്തംഭങ്ങൾക്കിടയിലെ വിടവുകൾ നികത്താൻ അദ്ദേഹം അക്കാദമിക് സമൂഹത്തോട് പറഞ്ഞു. അധ്യാപനത്തിലും ഗവേഷണത്തിലും പുതുമകൾ പ്രോത്സാഹിപ്പിക്കുക, അതുവഴി പ്രാദേശിക, ദേശീയ, ഗ്രാമീണ ആവശ്യങ്ങൾ നിറവേറ്റുക എന്നതാണ് സ്ഥാപനങ്ങളുടെ മുദ്രാവാക്യമെന്ന് അദ്ദേഹം പറഞ്ഞു. മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ ശാസ്ത്ര സാങ്കേതിക ഭൂപ്രകൃതിയിൽ അടിസ്ഥാന ശാസ്ത്രവും പ്രായോഗിക ശാസ്ത്രവും തമ്മിലുള്ള വിഭജനം അവസാനിപ്പിക്കാനുള്ള ഗവൺമെന്റിന്റെ ശ്രമങ്ങൾ പ്രൊഫ. സൂദ്…
Read More