ഐസർ 11-ാമത് ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു

    തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിന്റെ (ഐസർ ) പതിനൊന്നാമത് ബിരുദദാന ചടങ്ങ് തിരുവനന്തപുരത്ത് സംഘടിപ്പിച്ചു. ഐഎസ്ആർഒ മുൻ ചെയർപേഴ്സണും ഐഐടി കൗൺസിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ഡോ. കെ.രാധാകൃഷ്ണൻ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ഐസർ ഇന്ത്യൻ ശാസ്ത്രമേഖലയെ മാറ്റിമറിക്കുന്നു എന്നും ഐസറിന്റെ അംബാസഡർമാരാകണമെന്നും ബിരുദധാരികളോട് അദ്ദേഹം പറഞ്ഞു. നമ്മുടെ ലോകം ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാന ശാസ്ത്ര, സാങ്കേതിക, സാമൂഹിക, പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സംഭാവന നൽകാനും അദ്ദേഹം ബിരുദധാരികളോട് ആവശ്യപ്പെട്ടു. ചടങ്ങിൽ 189 ബിഎസ്-എംഎസ്, 73 എംഎസ്‌സി, 21 എംഎസ് (ഗവേഷണം), 36 പിഎച്ച്ഡി, 12 ഇന്റഗ്രേറ്റഡ് പിഎച്ച്ഡി വിദ്യാർത്ഥികൾക്ക് ബിരുദം ലഭിച്ചു. മികച്ച വിദ്യാർഥികൾക്ക് സ്വർണമെഡലുകളും ചടങ്ങിൽ നൽകി. ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായം വഴിത്തിരിവിലാണെന്നും വൻതോതിലുള്ള വിപുലീകരണത്തിനും ഉദാരവൽക്കരണത്തിനും വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും ഐസർ ഭരണ സമിതി ചെയർപേഴ്സൺ പ്രൊഫ.…

Read More