തണ്ണിത്തോട് പ്ലാന്‍റേഷന്‍ ‍-തേക്കുതോട് റോഡ് നിര്‍മ്മാണം : ഒരു കലുങ്കും, ഐറിഷ് ഓടയും ഉണ്ടാകും

തണ്ണിത്തോട് പ്ലാന്‍റേഷന്‍ ‍-തേക്കുതോട് റോഡ് നിര്‍മ്മാണം : ഒരു കലുങ്കും, ഐറിഷ് ഓടയും ഉണ്ടാകും കോന്നി വാര്‍ത്ത ഡോട്ട് കോം 🙁 www.konnivartha.com ) തണ്ണിത്തോട് പ്ലാന്റേഷന്‍ – തേക്കുതോട് റോഡിന്റെ നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതായി അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. പ്ലാന്റേഷന്‍ ഭാഗം നാലു കിലോമീറ്റര്‍ ജില്ലാ പഞ്ചായത്ത് ഉടമസ്ഥതയിലുള്ളത് റീബില്‍ഡ് കേരളാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5.05 കോടി രൂപ മുടക്കിയാണ് പുനര്‍നിര്‍മിക്കുന്നത്. ബിഎം ആന്‍ഡ് ബിസി നിലവാരത്തിലാണ് റോഡ് നിര്‍മാണം നടത്തുന്നത്. 5.5 മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന റോഡില്‍ പുതിയതായി ഒരു കലുങ്കും, ഐറിഷ് ഓടയും ഉണ്ടാകും. റോഡിന്റെ സൈഡ് കെട്ടി സംരക്ഷിക്കുന്നതും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ചു വര്‍ഷം ഗ്യാരണ്ടിയോടു കൂടിയാണ് നിര്‍മാണം നടത്തുന്നത്. കോഴിക്കോട് ഏബിള്‍ കണ്‍സ്ട്രക്ഷന്‍സിനാണ് കരാര്‍ ലഭിച്ചിട്ടുള്ളത്. പൊതു തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ ശേഷം വേഗത്തില്‍ നടപടികള്‍…

Read More