konnivartha.com/ കോന്നി : മുളന്തോട്ടി വെട്ടുന്നതിനിടെ വൃദ്ധൻ ഷോക്കേറ്റ് മരിച്ചു.മുളന്തറ നെഹലാ മനസിലിൽ ഷാഹുൽ ഹമീദ് (65) ആണ് മരിച്ചത്. ഉച്ചക്ക് രണ്ടരയോടെ ആയിരുന്നു സംഭവം. മുളന്തറയിലെ 11 കെ വി ലൈൻ കടന്നുപോകുന്നതിന് താഴെ മുളം തോട്ടി വെട്ടുന്നതിനിടെ പച്ച മുള ലൈൻ കമ്പിയിൽ തട്ടി ഇയാൾ ഷോക്കേറ്റ് മരണപ്പെടുകയായിരുന്നു. ഷാഹുൽ ഹമീദിന്റെ കാണാതായതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ ആണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ :നൂർജഹാൻ, മകൾ : നെഹന
Read More