നിശാഗന്ധി പുരസ്കാരം ഡോ. രാധ രാജ റെഡ്ഡി ദമ്പതിമാർക്ക് സമ്മാനിച്ചു നിശാഗന്ധിയിലെ സന്ധ്യകൾ ഇനി ചിലങ്കകളുടെ താളത്തിലമരും. ഒമ്പതാമത് നിശാഗന്ധി നൃത്തോത്സവം ബുധനാഴ്ച വൈകീട്ട് സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിശ്വപ്രസിദ്ധ കുച്ചിപ്പുടി നർത്തകരും ദമ്പതികളുമായ ഡോ. രാജ റെഡ്ഡിയും ഡോ. രാധ റെഡ്ഡിയും നിശാഗന്ധി പുരസ്ക്കാരം ഏറ്റുവാങ്ങി. ഇന്ത്യൻ നൃത്തകലയുടെ മഹത്വവും സൗന്ദര്യവും കേരളത്തിലെത്തുന്ന വിനോദസഞ്ചാരികൾക്ക് പകർന്നുനൽകലാണ് നിശാഗന്ധി ഫെസ്റ്റിവലിന്റെ ലക്ഷ്യമെന്ന് മന്ത്രി റിയാസ് പറഞ്ഞു. കലാസ്വാദകരായ വിനോദസഞ്ചാരികളെ ആകർഷിക്കുകയാണ് ഫെസ്റ്റിവലിലൂടെ ചെയ്യുന്നത്. നാടിന്റെ കലാപാരമ്പര്യത്തിന്റെ പരിച്ഛേദമായി നൃത്തോത്സവം മാറിക്കഴിഞ്ഞു. കോവിഡിന് ശേഷം സംസ്ഥാനത്തെ വിനോദസഞ്ചാര മേഖല ശക്തമായി തിരിച്ചുവരുന്ന സമയമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ആഭ്യന്തര സഞ്ചാരികളുടെ എണ്ണം 2022ൽ 1.80 കോടി എന്ന സർവ്വകാല റെക്കോർഡിൽ എത്തി. പക്ഷേ, വിദേശ വിനോദസഞ്ചാരികളുടെ എണ്ണം പഴയ നിലയിലേക്ക് എത്തണമെങ്കിൽ നാം ഏറെ മുന്നോട്ട് പോകേണ്ടതുണ്ട്.…
Read More