എൻ.എസ്.എസ് രജിസ്ട്രാർ പി.എൻ.സുരേഷ് രാജിവെച്ചു. കഴിഞ്ഞ ദിവസം ചേർന്ന ബോർഡ് ഓഫ് ഡയറക്ടേസ് മീറ്റിങ്ങിനു ശേഷം സുകുമാരാൻ നായർ പി.എൻ.സുരേഷിൽ നിന്നും രാജി എഴുതി വാങ്ങുകയായിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി ജനറൽ സെക്രട്ടറിയുമായി ഉണ്ടായ അഭിപ്രായ ഭിന്നതയാണ് രാജിക്ക് പിന്നില്ലെന്നാണ് സൂചന സുകുമാരൻ നായർ കഴിഞ്ഞാൽ എൻ.എസ്.എസിന്റെ അടുത്ത ജനറൽ സെക്രട്ടറിയാവാൻ സാധ്യത കൽപ്പിക്കപ്പെട്ടതിൽ പ്രധാനിയായിരുന്നു പി.എൻ.സുരേഷ്. ഈ രീതിയിലുള്ള ചർച്ചകളും എൻ.എസ്.എസിൽ സജീവമായിരുന്നു. എന്നാൽ ഈ ചർച്ച പി.എൻ.സുരേഷിനോടുള്ള സുകുമാരൻ നായരുടെ വിയോജിപ്പിന് ഇടയാക്കി. ചില കാര്യങ്ങളിൽ എൻ.എസ്.എസ് ജനറൽ സെക്രട്ടറിയെക്കാൾ അമിതാധികാരം സുരേഷ് നടത്തുന്നതായുള്ള ചർച്ചകളും ഉയർന്നു വന്നിരുന്നു. ഇതിന് പിന്നാലെ ജനറൽ സെക്രട്ടറി രാജി ചോദിച്ചു വാങ്ങിയെന്നാണ് സൂചന
Read More