റവന്യൂ വകുപ്പില്‍ വിപ്ലവകരമായ മാറ്റം തുടരുമെന്ന് വകുപ്പ് മന്ത്രി കെ രാജന്. എഴുമറ്റൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പൊതുജനങ്ങള്‍ക്ക് വേഗതയില്‍ സേവനം ലഭ്യമാക്കാന്‍ ഡിജിറ്റല്‍ കാര്‍ഡ് ഒരുക്കുകയാണ് റവന്യു വകുപ്പ്. ഇതിലൂടെ വില്ലേജ് ഓഫീസുകളില്‍ നിന്ന് ലഭിക്കുന്ന വിവരം ചിപ്പുകള്‍ പതിപ്പിച്ച ഒറ്റ കാര്‍ഡില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാകും. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനുള്ളില്‍ നാല് വര്‍ഷമായി സംസ്ഥാനത്ത് 2,23,000ല്‍ അധികം പട്ടയങ്ങള്‍ വിതരണം ചെയ്തു. ‘എല്ലാവര്ക്കും ഭൂമി എല്ലാവര്ക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് ‘ എന്ന മുദ്രവാക്യത്തോടെ റവന്യൂ വകുപ്പ് നടപ്പാക്കുന്ന പ്രവര്‍ത്തനം ശ്രദ്ധേയമാണ്. അതിവേഗവും സുതാര്യവുമായ റവന്യൂ നടപടി ക്രമങ്ങളിലേക്ക് കടക്കാന്‍ ഉതകുന്ന ഡിജിറ്റല്‍ റീസര്‍വേയിലൂടെ ചരിത്രത്തില്‍ ആദ്യമായി ഒന്നര വര്‍ഷത്തിനുള്ളില്‍ നാലരലക്ഷം ഹെക്ടറോളം ഭൂമി അളന്നു തിട്ടപ്പെടുത്തി.600 ഓളം വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് ആയി. സമഗ്രവും ജനകീയവും…
Read More