ആരോഗ്യ മേഖലയില്‍ നടത്തുന്നത് വികസനപരമായ പ്രവര്‍ത്തനങ്ങള്‍: മന്ത്രി വീണാ ജോര്‍ജ് എഴുമറ്റൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിട നിര്‍മാണ ഉദ്ഘാടനം നടന്നു മലയോര മേഖലയ്ക്കും ആശ്രയിക്കാവുന്ന രീതിയില്ആരോഗ്യരംഗത്ത് വികസനപരമായപ്രവര്ത്തനങ്ങളാണ് ജില്ലയില്‍ നടത്തുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എഴുമറ്റൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുക ആയിരുന്നു മന്ത്രി. ജില്ലയിലെ പ്രധാന ആശുപത്രികളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനായി 2021-22 ല്‍ തുക ലഭ്യമാക്കി. എഴുമറ്റൂര്‍ ആരോഗ്യ കേന്ദ്രത്തിന്2022 ല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതി ലഭിച്ചു. കോവിഡിന്റെ രണ്ടാം തരംഗ സമയത്ത് പ്രതിരോധ പ്രവര്ത്തനങ്ങള്ക്കൊപ്പംആശുപത്രികളുടെ അടിസ്ഥാനസൗകര്യ വികസനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആര്‍ദ്രം പദ്ധതിയിലൂടെ നടത്തി. രോഗം വരാതിരിക്കാനായി ആരോഗ്യ സംരക്ഷണം ഉറപ്പാക്കുകയുംവാര്ഷിക ആരോഗ്യ പരിശോധന നടത്തുകയും വേണം. എംഎല്‍എ യുടെ ആവശ്യ…
Read More