എഴുമറ്റൂരില്‍ ആധുനിക വാതക ശ്മശാനം നിര്‍മിക്കും; നോളജ് വില്ലേജ് പദ്ധതി നടപ്പാക്കും

എഴുമറ്റൂരില്‍ ആധുനിക വാതക ശ്മശാനം നിര്‍മിക്കും; നോളജ് വില്ലേജ് പദ്ധതി നടപ്പാക്കും:എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭാ മാത്യു ആധുനിക വാതക ശ്മശാന പദ്ധതിയും നോളജ് വില്ലേജ് പദ്ധതിയും നടപ്പാക്കാനൊരുങ്ങുകയാണ് എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത്. എഴുമറ്റൂര്‍ പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച് പ്രസിഡന്റ് ശോഭാ മാത്യു സംസാരിക്കുന്നു: വാതക ശ്മശാന പദ്ധതി എഴുമറ്റൂര്‍ പഞ്ചായത്തിലെ ജനങ്ങളുടെ ആവശ്യമാണ് ആധുനിക സജ്ജീകരണങ്ങളോടു കൂടിയ പൊതുശ്മശാനം. സ്ഥല പരിമിതി മൂലം മൃതദേഹം ഉചിതമായി സംസ്‌കരിക്കുന്നതിന് ജനങ്ങള്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനായാണ് പഞ്ചായത്ത് വാതക ശ്മശാന പദ്ധതി നടപ്പാക്കാന്‍ പോകുന്നത്. വാതക ശ്മശാനം വരുന്നതോടെ ചിതയൊരുക്കി ദഹിപ്പിക്കുന്നതില്‍ നേരിടുന്ന പല പ്രയാസങ്ങളും ഒഴിവാക്കാന്‍ സാധിക്കുമെന്നും എല്‍പിജി സിലിണ്ടറുകളായിരിക്കും ഉപയോഗിക്കുകയെന്നും പഞ്ചായത്ത് പ്രസിഡന്റ് ശോഭാ മാത്യു പറഞ്ഞു. മാത്രമല്ല, ദുര്‍ഗന്ധമില്ലാതെയും വേഗത്തിലും മൃതദേഹം സംസ്‌കരിക്കാന്‍ സാധിക്കും. നോളജ് വില്ലേജ് പദ്ധതി വൈജ്ഞാനിക വികസനത്തിലൂടെ സാമൂഹ്യ പുരോഗതി…

Read More