konnivartha.com: എല്‍. പി. സ്കൂളിലും ആധുനികതയുടെ കാലിക മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത്. ജില്ലയില്‍ ആദ്യമായി എല്‍ പി സ്കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ് മുറികള്‍ ഒരുക്കിയതും ഇവിടെ. സംവേദനാത്മക പാനല്‍ ബോഡുകളാണ് സ്ഥാപിച്ചത്. ബ്ലാക്ക്ബോര്‍ഡുകള്‍, ചോക്ക്, ഡസ്റ്റര്‍ എന്നിവയടങ്ങിയ ക്ലാസ് മുറി ഇനി കേട്ടുകേള്‍വി മാത്രമാകും. നോമ്പിഴി സര്‍ക്കാര്‍ എല്‍ പി സ്കൂളിലെ ആധുനിവത്ക്കക്കരിച്ച സ്മാര്‍ട്ട് ക്ലാസ് മുറിയുടെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണനാണ് നിര്‍വഹിച്ചത്. ആധുനിക സ്മാര്‍ട്ട് ക്ലാസ്സ്മുറികളെ സ്വാഗതംചെയുന്നതിലൂടെ സ്കൂളുകളിലെ ഭൗതിക സാഹചര്യങ്ങളെ ഉയര്‍ത്താനും അക്കാദമികഗുണമേന്മ വര്‍ദ്ധിപ്പിക്കാനുമാകുമെന്ന് പറഞ്ഞു. ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിലെ നാല് എല്‍ പി സ്കൂളുകളിലെ സ്മാര്‍ട്ട് ക്ലാസ് മുറികളില്‍ സംവേദനാത്മക പാനല്‍ ബോഡുകള്‍ സ്ഥാപിച്ച് ആധുനികവത്കരിച്ചു. പഠനം രസകരവും ആയാസരഹിതവും ആക്കുന്നതാണ് പുതുസംവിധാനം. മെച്ചപ്പെട്ട അധ്യാപന-പഠനഅനുഭവം പ്രദാനം ചെയ്യുകയാണ് പഞ്ചായത്ത്. ദൃശ്യങ്ങളിലൂടെയുള്ള പഠനം വിദ്യാര്‍ത്ഥികളെ…
Read More