എലത്തൂർ ട്രെയിനിലെ തീവെപ്പ് കേസിലെ പ്രതിയുടെ നീക്കങ്ങൾ ആസൂത്രിതം : എന്‍ ഐ എ കേസ് ഏറ്റെടുക്കും

  എലത്തൂർ ട്രെയിനിലെ തീവെപ്പ് കേസിലെ പ്രതിയുടെ നീക്കങ്ങൾ ആസൂത്രിതമെന്ന് പൊലീസ്. പിന്നിൽ വ്യക്തികളോ സംഘടനകളോ ഉണ്ടാകാമെന്ന കേന്ദ്ര ഏജൻസികളുടെ സൂചനയിലൂന്നിയാണ് പൊലീസ് അന്വേഷണം നടക്കുന്നത്.   ഷാറൂഖ് സെയ്ഫിയുടെ രണ്ട് വർഷത്തെ നീക്കങ്ങളുമന്വേഷിക്കും. ഫോൺകോളുകളും ചാറ്റുകളും പരിശോധിക്കും.മറ്റാർക്കെങ്കിലും പങ്കുള്ള കാര്യം പ്രതി ആവർത്തിച്ച് നിഷേധിക്കുകയാണ്.ദില്ലിയിൽ നിന്ന് ഷാറൂഖ് സെയ്ഫി കേരളത്തിലേക്ക് യാത്ര നടത്തിയത് സമ്പർക്ക് ക്രാന്തി എക്സ്പ്രസിൽ. ന്യൂ ദില്ലി റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. ഷാറൂഖിന് ദില്ലിയിൽ മലയാളികളുമായി ബന്ധമുണ്ടോ എന്നതിലും പരിശോധന നടക്കുകയാണ്.കഴിഞ്ഞ മാസം 31 ന് ഷഹീൻബാഗിലെ വീട് വിട്ട ഷാറൂഖ് സെയ്ഫി ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം കേരളത്തിലേക്കുള്ള ട്രെയിനിൽ യാത്ര തുടങ്ങിയെന്നാണ് വിവരം. ചണ്ഡിഗഡിൽ നിന്ന് കൊച്ചുവേളിയ്ക്ക് എത്തുന്ന സമ്പർക്ക് ക്രാന്തി ട്രെയിനിലാണ് യാത്ര നടത്തിയതെന്നാണ് കണ്ടെത്തൽ.   ഈക്കാര്യം ഉറപ്പിക്കാനാണ് റെയിൽവേ സ്റ്റേഷനിൽ എത്തി…

Read More