എയർ മാർഷൽ ബാലകൃഷ്ണൻ മണികണ്ഠൻ ദക്ഷിണ എയർ കമാൻഡിന്റെ എയർ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫായി ചുമതലയേറ്റു

  എയർ മാർഷൽ ബാലകൃഷ്ണൻ മണികണ്ഠൻ 2023 മെയ് 01 ന് ദക്ഷിണ എയർ കമാൻഡിന്റെ എയർ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫായി (എഒസി-ഇൻ-സി) ചുമതലയേറ്റു. കഴക്കൂട്ടം സൈനിക് സ്‌കൂൾ,ദേശിയ ഡിഫൻസ് അക്കാദമി എന്നിവയിലെ പൂർവ്വ വിദ്യാർത്ഥിയായ എയർ മാർഷലിനെ ഇന്ത്യൻ വായുസേനയിൽ 1986 ജൂൺ 07നാണ് കമ്മീഷൻ ചെയ്തത്. വിവിധ തരം ഹെലികോപ്റ്ററുകളിലും ഫിക്‌സഡ് വിംഗ് വിമാനങ്ങളിലും അദ്ദേഹം 5,400 മണിക്കൂറിലധികം പറന്നിട്ടുണ്ട്. ഹെലികോപ്റ്റർ കോംബാറ്റ് ലീഡറും ടൈപ്പ് ക്വാളിഫൈഡ് ഫ്ലയിംഗ് ഇൻസ്ട്രക്ടറുമാണ് അദ്ദേഹം. നാഷണൽ ഡിഫൻസ് അക്കാദമിയിലും ടാക്‌റ്റിക്‌സ് ആൻഡ് എയർ കോംബാറ്റ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റിലും (ടിഎസിഡിഇ) പ്രബോധന കാലാവധി പൂർത്തിയാക്കിയിട്ടുണ്ട്. ഒരു മുൻനിര ഹെലികോപ്റ്റർ യൂണിറ്റിന്റെയും രണ്ട് പ്രധാന ഐഎഎഫ് സ്റ്റേഷനുകളുടെയും നേതൃത്വം വഹിച്ചിട്ടുണ്ട്. എച്ച് ക്യു മെയിന്റനൻസ് കമാൻഡിലെ സീനിയർ എയർ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് ഓഫീസർ (SAASO), അന്താരാഷ്ട്ര പ്രതിരോധ സഹകരണത്തിന്റെ ഉത്തരവാദിത്തമുള്ള…

Read More