എന്തിന് വേറൊരു നാട് : കാണാം കോന്നി കല്ലേലിയുടെ മനോഹര ദൃശ്യം

“ഗോകുല്‍ മോഹന്‍ @ കോന്നി വാര്‍ത്ത ഡോട്ട് കോം/ ട്രാവലോഗ്   കോന്നിയൂര്‍… ചരിത്രത്തിന്‍റെ സ്മൃതി പദങ്ങളില്‍ രാജവംശത്തിന്‍റെ കഥ പറയുന്ന നാട്.പട പണയത്തിനു പണയമായി പന്തളം രാജ്യം തിരുവിതാംകൂറില്‍ ലയിക്കുമ്പോള്‍ കോന്നിയുടെ ഡിവിഷന്‍ പദവി ചരിത്ര രേഖകളില്‍ മാത്രമായി. കിഴക്ക് അച്ചന്‍കോവില്‍ ഗിരി നിരകളില്‍ നിന്നും നീല കൊടുവേലിയുടെ ഇലകളില്‍ തട്ടി കിന്നാരം ചൊല്ലി ഒഴുകി വരുന്ന പുണ്യ നദി അച്ചന്‍കോവില്‍.കോന്നി വനം ഡിവിഷന്‍ പച്ചപ്പ്‌ നിലനിര്‍ത്തി അനേകായിരം ജീവജാലങ്ങള്‍ക്ക് അമ്മയാണ്.കോന്നിയുടെ കിഴക്ക് തമിഴ് നാടുമായി ബന്ധപ്പെട്ടു കിടക്കുന്നു . കോന്നിയില്‍ നിന്നു 8 കിലോമീറ്റര്‍ കിഴക്ക് മാറി കോന്നി അച്ചന്‍ കോവില്‍ കാനന പാതയില്‍ ഉള്ള മനോഹര ദേശമാണ് കല്ലേലി . ബ്രട്ടീഷ് മേല്‍ക്കോയ്മയുടെ പല തിരു ശേഷിപ്പുകളും ഈ വനാന്തര ഗ്രാമത്തില്‍ ഇന്നും അവശേഷിക്കുന്നു . കല്ലേലി എന്ന കൊച്ചു ഗ്രാമത്തിലെ മനോഹര…

Read More