എം ഡി എം എയുമായി പത്തനംതിട്ട മൈലപ്രയിലെ   യുവാവ് പിടിയിൽ

  konnivartha.com/പത്തനംതിട്ട : ബംഗളുരുവിൽ നിന്നും സ്വകാര്യ ബസ്സിൽ ബ്രെഡ് കവറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കടത്തിക്കൊണ്ടുവന്ന 9.61 ഗ്രാം എം ഡി എം എ പോലീസ് പിടികൂടി, യുവാവ് അറസ്റ്റിൽ. മൈലപ്ര സത്യഭവൻ വീട്ടിൽ മിഥുൻ രാജിവ് (24)ആണ് ഡാൻസാഫ് ടീമിന്റെയും പത്തനംതിട്ട പോലീസിന്റെയും സംയുക്ത നീക്കത്തിൽ ഇന്ന് രാവിലെ മൈലപ്രയിൽ വച്ച് പിടിയിലായത്. പ്രതിയുടെ കൂട്ടാളികൾക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്. ബംഗളുരുവിൽ നിന്നും ആഴ്ച്ചതോറും ഇയാളും സംഘവും എം ഡി എം എ കൊണ്ടുവരുന്നുണ്ടെന്ന രഹസ്യവിവരം ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സ് കൈമാറിയതിനെത്തുടർന്നാണ് പോലീസ് നടപടി. ഡാൻസാഫ് നോഡൽ ഓഫീസർ കൂടിയായ നർകോട്ടിക് സെൽ ഡി വൈ എസ് പി കെ എ വിദ്യാധരന്റെ നേതൃത്വത്തിൽ ഡാൻസാഫ് സംഘവും, പത്തനംതിട്ട ഡി വൈ എസ് പി എസ് നന്ദകുമാറിന്റെ…

Read More