എ. എൻ.  ഗോപാലകൃഷ്ണന് (ശ്രുതിലയ )  ഇടിഞ്ഞകുഴിയപ്പൻ പുരസ്‌കാരം

കലാജീവിതത്തിൽ 35 വർഷം പിന്നിട്ട കലഞ്ഞൂരിന്‍റെ അതുല്യ കലാകാരൻ :എ. എൻ.  ഗോപാലകൃഷ്ണന് (ശ്രുതിലയ )  ഇടിഞ്ഞകുഴിയപ്പൻ പുരസ്‌കാരം konnivartha.com :  ഇടിഞ്ഞകുഴി മഹാവിഷ്ണു ക്ഷേത്ര ഉത്സവ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  2023 ഫെബ്രുവരി 18 ന് വൈകുന്നേരം 7 മണിക്ക് പ്രശസ്ത ജ്യോതിഷ പണ്ഡിതനും, ചലച്ചിത്ര ടി വി താരവുമായ ഹരി പത്തനാപുരം പുരസ്‌കാരം നൽകും . കലഞ്ഞൂർ ഇടിഞ്ഞകുഴി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ദശവതാരം ചാർത്തിനോടും തിരുഃ ഉത്സവത്തിനോടും അനുബന്ധിച്ചാണ് പുരസ്‌കാരം നൽകുന്നത്. തന്റെ ജീവിതം തന്നെ കലകൾക്കായി ഉഴിഞ്ഞു വച്ച ഗോപാലകൃഷ്ണൻ കേരളത്തിലെ തന്നെ അറിയപ്പെടുന്ന മൃദംഗ വിദ്വാൻ ആണ്. തന്റെ മകനെയും മൃദംഗം പഠിപ്പിച്ചു തിരുവനന്തപുരം സ്വാതിതിരുനാൾ കോളേജിലൂടെ മകൻ ജയകൃഷ്ണനും കൂടി കലാരംഗത്തെത്തി. കേരള സംഗീത നാടക അക്കാദമി അംഗീകാരത്തോടെ ആദ്ദേഹം ശ്രുതിലയ സ്കൂൾ ഓഫ് മ്യൂസിക് എന്ന സ്ഥാപനം നടത്തിവരുന്നു.…

Read More