konnivartha.com: പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഏഴു ലക്ഷം രൂപ മുടക്കി നിര്‍മിച്ച ഉള്ളന്നൂര്‍ ഗാന്ധി സ്മാരക ഗ്രന്ഥശാലയുടെ ഒന്നാം നിലയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന് നിര്‍വഹിച്ചു. ആറു പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഉള്ളന്നൂര്‍ ഗാന്ധി സ്മാരകഗ്രന്ഥശാലയുടെ പ്രവര്‍ത്തനം സ്ഥലപരിമിതിയില്‍ ബുദ്ധിമുട്ടി പ്രതിമാസ സാംസ്കാരിക പരിപാടികള്‍ ഉള്‍പ്പെടെ നടത്താന്‍ മറ്റു സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിവന്ന സാഹചര്യത്തിലാണ് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ ആര് അജയകുമാറിന്റെ ഇടപെടലില്‍ ജില്ലാ പഞ്ചായത്ത് ഏഴു ലക്ഷം രൂപ ഗാന്ധി സ്മാരക ഗ്രന്ഥശാലയ്ക്ക് അനുവദിച്ചത്. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ ആര് അജയകുമാര്‍ അധ്യക്ഷനായി.മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധര്‍, മുന്‍ എംഎല്‍എ കെ സി രാജഗോപാലന്‍, ഗ്രന്ഥശാല സെക്രട്ടറി പി ബി മധു, കുളനട ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ…
Read More