ഉള്‍ക്കാട്ടില്‍ പോലും താപനില ഉയര്‍ന്നു : പത്തനംതിട്ട : ഉയർന്ന താപനില 38°C

  konnivartha.com: ഉള്‍ക്കാട്ടില്‍ പോലും താപനില ഉയര്‍ന്നു. ഇതോടെ വന്യ മൃഗങ്ങള്‍ ദാഹജലം തേടി കാട്ടാറുകളുടെ തീരത്ത് എത്തിതുടങ്ങി . കാട്ടു തോടുകള്‍ എല്ലാം വറ്റി വരണ്ടു . കാടുകളില്‍ തീ പടര്‍ന്നതോടെ വന്യ മൃഗങ്ങള്‍ക്ക് ചൂട് സഹിക്കാന്‍ കഴിയാതെ ദാഹജലം , പച്ചിലകള്‍ തേടി നാട്ടിലേക്ക് എത്തുന്നു . ആനയുടെ ഇഷ്ട വിഭവമായ മുളകളുടെ ലഭ്യത കുറഞ്ഞു . മുളകള്‍ പൂത്തു കഴിഞ്ഞാല്‍ ആ കുടുംബം ഒന്നാകെ ഉണങ്ങി പോകും . കാടുകളില്‍ മുളകള്‍ വെച്ചു പിടിപ്പിക്കാന്‍ വനം വകുപ്പ് നടപടി ഇല്ല . മുളയുടെ വിത്തുകള്‍ ഹെലിക്കോപ്റ്റര്‍ വഴി ഇടുന്ന രീതി പണ്ട് ഉണ്ടായിരുന്നു . ഉള്‍ വനത്തില്‍ എന്ത് നടക്കുന്നു എന്ന് പോലും വനം വകുപ്പില്‍ വിവരം ഇല്ല എന്ന് വിരമിച്ച വന പാലകര്‍ പറയുന്നു . സര്‍ക്കാര്‍ സര്‍വീസില്‍ ഉള്ളപ്പോള്‍ പറയാന്‍…

Read More