ഉന്നത ജീവിതനിലവാരം ഉറപ്പാക്കുക ലക്ഷ്യം : മന്ത്രി വീണാ ജോര്‍ജ്

  ജനങ്ങളുടെ ജീവിതനിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ, വനിതാ ശിശുവികസനവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോയിപ്രം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന് ശില ഇടുകയായിരുന്നു മന്ത്രി. ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികള്‍ക്ക് നല്‍കുകയാണ്. വിദ്യാലയങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് സര്‍ക്കാര്‍ പ്രഥമപരിഗണനയാണ് നല്‍കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വാര്‍ഷിക പദ്ധതി വിഹിതത്തില്‍ നിന്ന് 1.38 കോടി രൂപ വകയിരുത്തിയാണ് പുതിയ കെട്ടിടനിര്‍മാണം. മൂന്ന് നിലകളുള്ള കെട്ടിടത്തില്‍ താഴത്തെ നിലയില്‍ മൂന്ന് ക്ലാസ് മുറികള്‍, ശുചിമുറികള്‍ എന്നിവയും ആദ്യനിലയില്‍ ഓഫീസ് റൂം, മൂന്ന് ക്ലാസ് മുറികള്‍, ശുചിമുറികള്‍ എന്നിവയും രണ്ടാമത്തെ നിലയില്‍ രണ്ട് ഹൈസ്‌കൂള്‍ ലാബുകള്‍, ഒരു ഹയര്‍സെക്കന്‍ഡറി ലാബ്, സ്റ്റോര്‍ എന്നിവയും ഉണ്ടാകും. ലിഫ്റ്റ് സ്ഥാപിക്കുന്നതിനുളള സൗകര്യവുമുണ്ട്. അടുത്ത അധ്യയനവര്‍ഷത്തിന് മുമ്പ് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. സ്‌കൂളിലേക്കുള്ള ഗതാഗതസൗകര്യം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും നടപടി സ്വീകരിക്കും.…

Read More