ഇരുപത്തിയാറ് ടൂറിസം പദ്ധതികള്‍ തുടങ്ങുന്നു

  ഇരുപത്തിയാറ് ടൂറിസം പദ്ധതികള്‍ നാളെ മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു ‍.സംസ്ഥാനത്തെ ടൂറിസം രംഗം വലിയ മാറ്റങ്ങളിലൂടെയാണ് കടന്നു പോകുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിലും പുതിയ ഡെസ്റ്റിനേഷനുകള്‍ ഒരുക്കുന്നതിലും അതത് പ്രദേശവാസികള്‍ ടൂറിസം രംഗത്തെ വികസനത്തിന്റെ പ്രാഥമിക ഗുണഭോക്താക്കളാകുന്നു എന്ന് ഉറപ്പുവരുത്തുന്നതിലും സര്‍ക്കാര്‍ പ്രത്യേകശ്രദ്ധ പുലര്‍ത്തുന്നുണ്ട്. ടൂറിസം രംഗത്തെ വികസനപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച എന്ന നിലയില്‍ 26 ടൂറിസം പദ്ധതികള്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ നാടിനു സമര്‍പ്പിക്കും. പൊന്മുടി വികസനം (തിരുവനന്തപുരം) മലമേല്‍പാറ ടൂറിസം പദ്ധതി (കൊല്ലം) ഡവലപ്‌മെന്റ് ഓഫ് കൊല്ലം ബീച്ച് (കൊല്ലം) ഡവലപ്‌മെന്റ് ഓഫ് താന്നി ബീച്ച് (കൊല്ലം) മുലൂര്‍ സ്മാരക സൗന്ദര്യവത്കരണ പദ്ധതി-ഇലവുംതിട്ട (പത്തനംതിട്ട) ഗ്രീന്‍ ടൂറിസം കോംപ്ലക്‌സ്- പാലാ നഗര സൗന്ദര്യവല്‍ക്കരണം (കോട്ടയം) അരുവിക്കുഴി ടൂറിസം വികസനം പദ്ധതി (ഇടുക്കി)…

Read More