ഇരവിപേരൂർ ദേശത്തിന്‍റെ പൂരാടം കൊടുക്കൽ ഇന്നായിരുന്നു

  konnivartha.com/ഇരവിപേരൂർ : ദേശത്തെ അതിപ്രാചീന ഇല്ലമായ വള്ളംകുളം പച്ചംകുളത്തില്ലത്ത് പൂരാടം കൊടുക്കൽ ചടങ്ങിനായി ഇന്ന് അതിരാവിലെ മുതൽ തന്നെ ഒരുക്കങ്ങളായി.മുറ്റമടിച്ചു വൃത്തിയാക്കി അത്തപ്പൂക്കളം ഒരുക്കുന്ന തിരക്കിലായി സ്ത്രീജനങ്ങളായ കുടുംബാംഗങ്ങൾ. അതോടൊപ്പം തന്നെ പുരാതന ഇല്ലം പൊളിച്ചു പണിതപ്പോൾ നിലനിർത്തിയ അറയും, നിലവറക്കും മുന്നിൽ ശിവ പൂജകൾ അർപ്പിക്കുന്നതിനും തുടക്കമായി. ദാനധർമത്തിന് പ്രധാന്യം നൽകി ഈ നാട്ടിൽ ഓണക്കാലത്ത് നൂറ്റാണ്ടുകളായി ആചരിച്ചുവരുന്ന ചടങ്ങാണ് പൂരാടം കൊടുക്കൽ . ഈ ദേശത്ത് ഭിക്ഷ തേടിയെത്തുന്നവരെ ശിവസ്വരൂപമായി കണ്ട്, പൂരാടം നാളിൽ ദാനം നടത്തുന്ന ആചാരമാണ് പൂരാടം കൊടുപ്പ്. അരി, തേങ്ങ, ചേന, ചേമ്പ്, പച്ചക്കറികൾ തുടങ്ങി ഓണസദ്യയ്ക്കുള്ള വിഭവങ്ങൾ കൂടാതെ ഓണപ്പുടവയും പണവും ഇതിന്റെ ഭാഗമായി നൽകും. കാർഷിക സംസ്കാരം നിലനിന്ന കാലത്ത് അതിന്റേതായ പ്രാധാന്യം ഈ ചടങ്ങിന് ഉണ്ടായിരുന്നു. വള്ളംകുളം നല്ലൂർ സ്ഥാനത്തെ പച്ചംകുളത്തില്ലവുമായി ബന്ധപ്പെട്ടാണ് പൂരാടം…

Read More