ഫേസ് ബുക്കില്‍ വന്ന മുരളി തെമ്മാരുകുടിയുടെ ലേഖനത്തിന് ..നന്ദി ……………………………………………………. ഇന്നത്തെ വിഷയം വദനസുരതം അഥവാ ഓറൽ സെക്സ് ആണ്. “അയ്യേ, സാറിന് നാണമില്ലേ ഇതൊക്കെ എഴുതാൻ?” എന്നൊന്നും ചോദിച്ചുവരരുത്. സെക്സിനെപ്പറ്റി യാതൊരു നാണവുമുള്ള ആളല്ല ഞാൻ, എഴുതാൻ മാത്രമല്ല, ചെയ്യാനും. മനുഷ്യന്റെ ജന്മവാസനയായ ലൈംഗികതയെ അങ്ങനെ മൂടിവെക്കേണ്ട കാര്യമില്ല. മലയാളത്തിൽ ലൈംഗികതയുമായി ബന്ധപ്പെട്ട ഏത് എഴുത്തിന്റെയും (ശാസ്ത്രമോ സാഹിത്യമോ) പ്രധാന കുഴപ്പം മനുഷ്യന് വായിക്കാൻ ഇഷ്ടപ്പെടാത്ത ഭാഷയിലാണ് അത് എഴുതാറുള്ളത് എന്നതാണ്. ഒന്നുകിൽ മടുപ്പിക്കുന്ന ശാസ്ത്രഭാഷ, അല്ലെങ്കിൽ അറപ്പിക്കുന്ന കൊച്ചുപുസ്തക ഭാഷ. ഇതിന്റെ ഒരു കാരണം ശാസ്ത്രത്തിലും എഴുത്തിലും അല്പമെങ്കിലും പേരുകേട്ടവരൊന്നും ലൈംഗികതയെപ്പറ്റി എഴുതാറില്ല എന്നതാണ്. അപ്പോൾ ബി ടീമിനും സി ടീമിനുമായി കളം തുറന്നുകിടക്കുകയാണ്. അങ്ങനെയാണ് കളി തറയാകുന്നത്. ചേട്ടൻ ഗീർവാണം വിട്ട് കാര്യത്തിലേക്ക് കടക്കൂ. വദനസുരതം എന്താണെന്ന് അറിയാത്തവർ എന്റെ വായനക്കാരിൽ ഉണ്ടാകില്ല…
Read More