konnivartha.com: ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി കോളജിലേക്ക് 2024 ജൂൺ മാസത്തിൽ നടക്കുന്ന പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷ തിരുവനന്തപുരം പൂജപ്പുരയിലുള്ള പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ജൂൺ ഒന്നിനു നടക്കും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരീക്ഷക്ക് അപേക്ഷിക്കാം. RIMC പ്രവേശനസമയത്ത് (2025 ജനുവരി 1-ന്) ഏതെങ്കിലും അംഗീകൃത സ്കൂളിൽ 7-ാം ക്ലാസ് പഠിക്കുകയോ, 7-ാം ക്ലാസ് പാസായിരിക്കുകയോ വേണം. 2012 ജനുവരി 2-നും 2013 ജൂലൈ 1-നും ഇടയിൽ ജനിച്ചവരായിരിക്കണം. (അതായത് 2025 ജനുവരി 1- ന് അഡ്മിഷൻ സമയത്ത് പതിനൊന്നര വയസ് മുതൽ പതിമൂന്ന് വയസ് വരെ പ്രായമുള്ളവരായിരിക്കണം) അഡ്മിഷൻ നേടിയതിനു ശേഷം ജനന തീയതിയിൽ മാറ്റം അനുവദിക്കില്ല. പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷാ ഫോമും മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകളും ലഭിക്കുന്നതിനായി രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളജിൽ അപേക്ഷ നൽകണം. ജനറൽ വിഭാഗത്തിലെ കുട്ടികൾക്ക് 600 രൂപയും എസ്.സി/എസ്.ടി വിഭാഗത്തിലെ കുട്ടികൾക്ക് 555 രൂപയുമാണ് ഫീസ്. എസ്.സി/എസ്.ടി വിഭാഗത്തിലെ കുട്ടികൾക്ക്…
Read More