konnivartha.com : ഇന്ത്യയുടെ ബഹുസാംസ്കാരികത പോറലേല്‍ക്കാതെ സംരക്ഷിക്കേണ്ടതുണ്ടെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന ഭാരതത്തിന്റെ 77 ാമത് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി. രാജ്യം 77-ാം സ്വാതന്ത്ര്യ ദിനമാഘോഷിക്കുന്ന വേളയാണിത്. ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തികളുടെ ആധിപത്യത്തില്‍ നിന്നും ഇന്ത്യയെ വിമോചിപ്പിക്കാന്‍ പ്രയത്നിച്ച ധീരരായ പോരാളികളുടെയും അവര്‍ നയിച്ച സമരമുന്നേറ്റങ്ങളുടെയും പ്രോജ്വല സ്മരണ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് കൂടുതല്‍ നിറം പകരുന്നു. ചരിത്ര സംഭവങ്ങളുടെ യാന്ത്രികമായ അനുസ്മരണമെന്നതിനേക്കാള്‍ നിലവിലെ ഇന്ത്യന്‍ സാഹചര്യത്തെ ആഴത്തിലറിയാനുള്ള അവസരം കൂടിയാണിത്. ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും പ്രാദേശിക സര്‍ക്കാരുകളായി മാറുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും അടങ്ങുന്ന ഒരു ഫെഡറല്‍ ജനാധിപത്യ വ്യവസ്ഥയായി ഇന്ത്യ നിലകൊള്ളണമെന്നായിരുന്നു സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ പ്രധാന ലക്ഷ്യം. അധികാരങ്ങള്‍ കേന്ദ്രവും സംസ്ഥാനങ്ങളുമായി പങ്കിട്ടെടുക്കുകയായിരുന്നു. സംസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്കാവശ്യമായ സമ്പത്ത് കേന്ദ്രം…
Read More