ഇന്ത്യയുടെ 59% പ്രദേശങ്ങളും ഭൂകമ്പ സാധ്യതയുള്ളവ

ഇന്ത്യയുടെ 59% പ്രദേശങ്ങളും ഭൂകമ്പ സാധ്യതയുള്ളവ:സുരക്ഷയ്ക്ക് സർക്കാരിന്റെ മുൻകരുതൽ നടപടികൾ ഇന്ത്യയിൽ കഴിഞ്ഞ വർഷമുണ്ടായ നിരവധി ഭൂചലനങ്ങൾ ദുരന്തസാഹചര്യങ്ങളിലെ മെച്ചപ്പെട്ട തയ്യാറെടുപ്പിന്റെ ആവശ്യകത എടുത്തുകാണിക്കുന്നു. ഭൂമിയുടെ പുറംപാളിയില്‍ സമ്മർദ്ദം കൂടുമ്പോഴാണ് ഭൂകമ്പങ്ങൾ ഉണ്ടാകുന്നത്. പുറംപാളികള്‍ നിർമിച്ചിരിക്കുന്ന വലിയ ആവരണങ്ങളുടെ ചെറുചലനം ഭൂകമ്പങ്ങൾക്ക് കാരണമാകുന്നു. ജനസാന്ദ്രതയേറിയ പ്രദേശത്തെ ഭൂകമ്പങ്ങള്‍ കാര്യമായ നാശന്ഷ്ടത്തിന് കാരണമാകുന്നു.ഇന്ത്യയിലെ 59% പ്രദേശങ്ങള്‍ ഭൂചലന സാധ്യതകള്‍ ഉള്ളതാണ്.ഇതിനെ അടിസ്ഥാനമാക്കി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) രാജ്യത്തെ നാല് ഭൂകമ്പ മേഖലകളായി തരംതിരിച്ചിട്ടുണ്ട്. ഹിമാലയം പോലുള്ള പ്രദേശങ്ങളടക്കം ഏറ്റവും ഭൂകമ്പ സാധ്യതയേറിയ മേഖലയാണ് സോൺ-അഞ്ച്. അതേസമയം സോൺ-രണ്ടാണ് ഭൂകമ്പങ്ങള്‍ ഏറ്റവും കുറഞ്ഞ തോതില്‍ ബാധിക്കപ്പെടുന്ന മേഖല. വർഷങ്ങളായി നിരവധി വിനാശകരമായ ഭൂകമ്പങ്ങൾ ഇന്ത്യ അനുഭവിച്ചിട്ടുണ്ട്. ഇന്ത്യയിലെ പ്രധാന ഭൂകമ്പങ്ങൾ 1905 ലെ കാംഗ്ര, 2001 ലെ ഭുജ് എന്നീ ഭൂകമ്പങ്ങളാണ് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ…

Read More