ലോകത്തിലെ ഏറ്റവും മികച്ച സിനിമകളെയും മനോഹരസ്രഷ്ടാക്കളെയും ഒരിക്കൽകൂടി ഒരുകുടക്കീഴിൽ കൊണ്ടുവരുന്ന, ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 53-ാം പതിപ്പിന് ഇന്ന്, 2022 നവംബർ 20ന്, ഗോവയിലെ പനാജിയിലെ ഡോ. ശ്യാമപ്രസാദ് മുഖർജി ഇൻഡോർ സ്റ്റേഡിയത്തിൽ ആവേശോജ്വല തുടക്കം. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷനും എന്റർടൈൻമെന്റ് സൊസൈറ്റി ഓഫ് ഗോവയും സംയുക്തമായി നടത്തുന്ന ചലച്ചിത്രവിരുന്നിന്റെ ഈ പതിപ്പിൽ 79 രാജ്യങ്ങളിൽനിന്നുള്ള 280 ചിത്രങ്ങളുടെ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. 25 കഥാചിത്രങ്ങളും 20 കഥേതരചിത്രങ്ങളും ഇന്ത്യൻ പനോരമ വിഭാഗത്തിൽ പ്രദർശിപ്പിക്കും. 9 ദിവസം നീളുന്ന ചലച്ചിത്രമഹോത്സവത്തിന് ദീപംതെളിച്ച്, നമ്മുടെ ജനങ്ങളുടെ കഴിവുകളോടെയും, വ്യവസായപ്രമുഖരുടെയും നവീകരണത്തിന്റെയും പിന്തുണയോടെയും, സിനിമാചിത്രീകരണത്തിനും പോസ്റ്റ് പ്രൊഡക്ഷനും ഏവരും താൽപ്പര്യപ്പെടുന്ന ഇടമാക്കി ഇന്ത്യയെ മാറ്റുക എന്നതാണു തന്റെ കാഴ്ചപ്പാടെന്നു കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ-യുവജനകാര്യ-കായിക മന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു. “ഐഎഫ്എഫ്ഐയെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് ഒരു പരിപാടിയിൽമാത്രം ഒതുങ്ങുന്നില്ല. അമൃതമഹോത്സവത്തിൽനിന്ന് അമൃതകാലത്തേയ്ക്കു…
Read More