ആറന്‍മുള വള്ളസദ്യകള്‍ക്ക് ആരംഭം: അറുപത്തി നാല് ഇനം വിഭവങ്ങളുടെ നറും സുഗന്ധം

  konnivartha.com: ചരിത്രപ്രസിദ്ധമായ വള്ളസദ്യയ്ക്ക് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ തുടക്കമായി. 72 ദിവസം നീണ്ടുനില്‍ക്കുന്ന വള്ളസദ്യകളുടെ ആരംഭ ദിവസം 10 പള്ളിയോടങ്ങള്‍ പങ്കെടുത്തു. വഞ്ചിപ്പാട്ടിന്റെ താളത്തിലും ഈണത്തിലും ക്ഷേത്രവും പരിസരവും മുഴങ്ങി നിന്നപ്പോള്‍ എന്‍എസ്എസ് പ്രസിഡന്റ്  ഡോ. എം. ശശികുമാര്‍ ഭദ്രദീപം തെളിയിച്ച് വള്ളസദ്യ ഉദ്ഘാടനം നിര്‍വഹിച്ചു.   ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്ദഗോപന്‍, അന്റോ ആന്റണി എംപി, അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, പി എസ് സി മെമ്പര്‍ അഡ്വ. ജയചന്ദ്രന്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ മനോജ്, പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ എം മഹാജന്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, ആറന്മുള പഞ്ചായത്ത് പ്രസിഡന്റ് ഷീജ റ്റി ടോജി, മല്ലപ്പുഴശേരി പഞ്ചായത്ത്…

Read More

ആറന്‍മുള വള്ളസദ്യകള്‍ക്ക് ജൂലൈ 23 ന് ആരംഭം

  ചരിത്രപ്രസിദ്ധമായ ആറന്‍മുള വള്ളസദ്യ പാരമ്പര്യപ്പെരുമയില്‍ജൂലൈ 23 ന് ആരംഭിക്കും. എഴുപത്തിരണ്ടു നാളുകളില്‍ ആറന്‍മുളയും ക്ഷേത്ര പരിസരവും ഭക്തിയുടേയും വിശ്വാസത്തിന്റേയും വഞ്ചിപ്പാട്ടിന്റേയും നിറ സാന്നിധ്യംകൊണ്ട് പൂര്‍ണമാകുന്നു. അറുപത്തി നാല് ഇനം വിഭവങ്ങളുടെ നറും സുഗന്ധത്താല്‍ ആറന്‍മുള നിറയുന്ന വളള സദ്യയുടെ ഉദ്ഘാടനം എന്‍ എസ് എസ് പ്രസിഡന്റ് ഡോ. എം. ശശികുമാര്‍ നിര്‍വഹിക്കും. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്ത ഗോപന്‍, മെമ്പര്‍മാരായ എസ്.എസ്. ജീവന്‍, സുന്ദരേശന്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ മനോജ്, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, വിവിധ സാമൂഹിക, സാംസ്‌കാരിക നേതാക്കന്മാര്‍, രാഷ്ട്രീയ സാമുദായിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. രാവിലെ 11.30 ന് വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെ ആനക്കൊട്ടിലില്‍ ഭദ്രദീപം…

Read More