പോലീസ് സേന ജനസൗഹൃദ സേനയായി മാറി: മന്ത്രി വീണാ ജോര്‍ജ് പോലീസ് സേന ജനസൗഹൃദ സേനയായി മാറിയെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പുതുതായി നിര്‍മിച്ച ആറന്മുള പോലീസ് സ്റ്റേഷന്‍ ഹൈടെക് കെട്ടിടം ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ പോലീസ് സേനയില്‍ വലിയ മാറ്റമാണുണ്ടായിട്ടുള്ളത്. മികച്ച സേവനത്തിനുള്ള എല്ലാ സൗകര്യവും ആറന്മുള പോലീസ് സ്റ്റേഷനില്‍ ഒരുക്കിയിട്ടുണ്ട്. പോലീസ് സ്റ്റേഷന്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യുമ്പോള്‍ ഒപ്പം നിന്നതിന് നാടിന് നന്ദി അറിയിക്കുന്നു. തുടര്‍ പ്രവര്‍ത്തനത്തിനും ജനങ്ങളുടെ സഹായ സഹകരണം പ്രതീക്ഷിക്കുന്നു. പുതിയ പോലീസ് സ്റ്റേഷന്റെ ഉദ്ഘാടന വേളയില്‍ 2018ലെ മഹാപ്രളയകാലം ഓര്‍ക്കുകയാണ്. പോലീസ് സേനാംഗങ്ങളും മസ്യത്തൊഴിലാളികളും ഉള്‍പ്പെടെയുള്ളവര്‍ ഊണും ഉറക്കവുമില്ലാതെ ജനങ്ങളെ രക്ഷിച്ചത് ഓര്‍ക്കുന്നു. ചരിത്രവും പൈതൃകവുമുറങ്ങുന്ന നാട്ടില്‍ ആരംഭിച്ച പോലീസ് സ്റ്റേഷന്‍ എന്നും ജനോപകാരപ്രദമായിരിക്കുമെന്നും…
Read More