ആറന്മുള  പള്ളിയോടങ്ങളുടെ സംരക്ഷണത്തിന് നടപടി : റാന്നി എം എല്‍ എയ്ക്ക് അഭിനന്ദനങ്ങള്‍ 

konnivartha.com/ റാന്നി:  ആറന്മുള ഉത്രട്ടാതി ജലമേളയിൽ പങ്കെടുക്കുന്ന പള്ളിയോടങ്ങളുടെ സംരക്ഷണത്തിന് ഏത് വിധേയനെയും പണം കണ്ടെത്താൻ എൽഡിഎഫ് സർക്കാർ നടപടി സ്വീകരിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു. അഡ്വ പ്രമോദ് നാരായൺ എംഎൽഎ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ആറന്മുള ഉത്രട്ടാതി വള്ളംകളിയിൽ പമ്പാനദിയുടെ റാന്നി ഇടക്കുളം മുതൽ ചെന്നിത്തല വരെ  52 പള്ളിയോടങ്ങളാണ് ഉള്ളത്. ടൂറിസം സാധ്യത ഏറെയുള്ള ഈ പൈതൃക പള്ളിയോടങ്ങൾ ഓരോന്നും അറ്റകുറ്റപ്പണി ചെയ്യുന്നതിന് വർഷംതോറും 4 മുതൽ 5 ലക്ഷം രൂപ വരെ ചിലവാകുന്നുണ്ട്. കൂടാതെ പള്ളിയോട കടവുകളുടെ പണികളും ആവശ്യമായി വരുന്നുണ്ട് .നിലവിൽ ജല ഘോഷയാത്രകൾക്ക് ടൂറിസം വകുപ്പ് ധനസഹായം ലഭിക്കുന്നുണ്ടെങ്കിലും പള്ളിയോടങ്ങളുടേയും പള്ളിയോട പുരകളുടെയും സംരക്ഷണം ഉദാരമദികളുടെയും നാട്ടുകാരുടെയും സഹായത്താൽ നടന്നു പോവുകയാണ്. എല്ലാവർഷവും പള്ളിയോടങ്ങൾക്ക് അറ്റകുറ്റപ്പണി ചെയ്യുന്നതിനായി  പ്രത്യേക…

Read More