ആറന്മുള ഉപജില്ല കലോത്സവം ഉദ്ഘാടനം നവംബർ 15 നു രാവിലെ10 മണിക്ക് എസ് ജി വി ജി എച്ച് എസ് എസിൽ! അതിവേഗചിത്രകാരൻ ജിതേഷ്ജിയുടെ വരവേഗവിസ്മയത്തിലൂടെ കലാമത്സരങ്ങളുടെ നൂപുരധ്വനി ഉയരും ആറന്മുള ഉപജില്ല കലോത്സവം നവംബർ 15, 16 തീയതികളിൽ കിടങ്ങന്നൂർ എസ് വി ജി വി എച്ച് എസ് എസിൽ വെച്ചു നടക്കും. നവംബർ 15 ആം തീയതി രാവിലെ 10 മണിക്ക് ലോകത്തെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ് ചിത്രകാരൻ ജിതേഷ്ജിയുടെ വരവേഗവിസ്മയത്തിലൂടെ ന്യു ജനറേഷനു ആവേശം പകരുന്ന അത്യന്തം വേറിട്ട ഇന്ററാക്റ്റീവ് രീതിയിലാണ് ഇക്കുറി കലാമത്സരങ്ങളുടെ ഔചാരികമായ ഉദ്ഘാടനം നടക്കുക. കലോത്സവം പൊതു സമ്മേളനത്തിന്റെ ഉദ്ഘാടനം സംഗീതജ്ഞൻ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരനും നിർവ്വഹിക്കും. ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി ടോജി അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത്…
Read More