ആര്‍മിയില്‍ വനിതകള്‍ക്ക് അഗ്നിവീര്‍ തിരഞ്ഞെടുപ്പിന് അപേക്ഷ ക്ഷണിച്ചു. വിമെന്‍ മിലിട്ടറി പോലീസിലെ ജനറല്‍ ഡ്യൂട്ടി വിഭാഗത്തിലേക്കാണ് തിരഞ്ഞെടുപ്പ്.ഓണ്‍ലൈൻ കംപ്യൂട്ടര്‍ അധിഷ്ഠിത എഴുത്ത് പരീക്ഷയും ശേഷം തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് റിക്രൂട്ട്മെന്റ് റാലിയും ഉണ്ടാകും. ജൂണില്‍ പരീക്ഷ ആരംഭിക്കും. യോഗ്യത: പത്താം ക്ലാസ് വിജയം. അഞ്ച് അടിസ്ഥാന വിഷയങ്ങളില്‍ ഓരോന്നിനും 33 ശതമാനവും ആകെ 45 ശതമാനം മാര്‍ക്കും ഉണ്ടായിരിക്കണം. ഗ്രേഡിങ് സിസ്റ്റത്തില്‍ പഠിച്ചവര്‍ ഇതിന് തുല്യമായ ഗ്രേഡ് നേടിയിരിക്കണം. ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷകര്‍ അവിവാഹിതർ ആയിരിക്കണം. കുട്ടികളില്ലാത്ത വിധവകള്‍ക്കും വിവാഹ മോചിതകള്‍ക്കും അപേക്ഷിക്കാം. പ്രായം: 17-21 വയസ്സ്. 2004 ഒക്ടോബര്‍ ഒന്നിനും 2008 ഏപ്രില്‍ ഒന്നിനും ഇടയില്‍ ജനിച്ചവർ ആയിരിക്കണം (രണ്ട് തീയതികളും ഉള്‍പ്പെടെ). സര്‍വീസിലിരിക്കെ മരണപ്പെട്ട സൈനികരുടെ വിധവകള്‍ക്ക് 30 വയസ്സ് വരെ ഇളവ് ലഭിക്കും. അപേക്ഷ: ബെംഗളൂരുവിലെ…
Read More