ആരോഗ്യ മേഖലയ്ക്ക് കുതിപ്പേകുന്ന ആര്‍ദ്രം മിഷന് രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ വ്യാപിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. കളക്ട്രേറ്റില്‍ ചേര്‍ന്ന ആര്‍ദ്രം മിഷന് രണ്ടിന്റെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. സാധാരണക്കാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ചികിത്സാ സൗകര്യം ലഭ്യമാക്കുന്നതില്‍ വലിയ പങ്കാണ് ആര്‍ദ്രം മിഷന് വഹിക്കുന്നതെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. യോഗത്തില്‍ മിഷന്റെ മെച്ചപ്പെട്ട നടത്തിപ്പിനായി കമ്മിറ്റിയും രൂപീകരിച്ചു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ചെയര്‍മാനായ കമ്മിറ്റിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം), ജില്ലാ പ്രോഗ്രാം മാനേജര്‍ (എന്‍.എച്ച്.എം), ജില്ലാ നോഡല്‍ ഓഫീസര്‍ ആര്‍ദ്രം (കണ്‍വീനര്‍), ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം, ഹോമിയോ), കോന്നി ഗവ. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍, സംസ്ഥാനതല എക്സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങിയവര്‍ മെമ്പര്‍മാരാണ്. നവകേരള കര്‍മ പദ്ധതിയുടെ ഭാഗമായാണ് ആര്‍ദ്രം 2 മിഷന് നടപ്പാക്കുന്നത്. ജില്ലാതല കാന്‍സര്‍…
Read More