konnivartha.com : മണ്ണ് മാഫിയായ്ക്ക് എതിരെ പത്തനംതിട്ട ജില്ലയില്‍ കര്‍ശന നിലപാട് സ്വീകരിച്ച ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന് എതിരെ വികലമായ ആശയകുഴപ്പം സൃഷ്ടിച്ച് ജനങ്ങളില്‍ മന്ത്രിയോട് ഉള്ള മതിപ്പ് കുറയ്ക്കാന്‍ ചില കേന്ദ്രങ്ങളില്‍ നിന്നും നീക്കം നടക്കുന്നതായി ആരോപണം ഉയര്‍ന്നു . മന്ത്രി വീണാ ജോര്‍ജ് ഫോണ്‍ വിളിച്ചാല്‍ എടുക്കുന്നില്ല എന്നാണ് ഭരണ കക്ഷിയിലെ സി പി ഐ ആരോപണം .അതവര് പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനമായി ഉന്നയിച്ചു . ആരോഗ്യ വകുപ്പ് മന്ത്രിയെ വിളിച്ചാല്‍ എടുക്കുന്നില്ല എന്നത് ആരോപണം മാത്രമാണ് എന്ന് മന്ത്രിയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു . മന്ത്രിയുടെ പേര്‍സണല്‍ ഫോണ്‍ മന്ത്രിയുടെ പത്തനംതിട്ട ഓഫീസ് ആണ് കൈകാര്യം ചെയ്യുന്നത് . ഈ നമ്പറില്‍ വിളിച്ചാലും കൃത്യമായ മറുപടി ലഭികുന്നുണ്ട് . മന്ത്രിയുടെ ഔദ്യോഗിക നമ്പറിൽ വിളിച്ചാലും ഫോൺ എടുക്കില്ല…
Read More