ആബ്സന്റീസ് വോട്ട്: ബാലറ്റുമായി സ്പെഷ്യല്‍ ഓഫീസര്‍മാര്‍ വീടുകളിലേക്ക്

  80 വയസ് കഴിഞ്ഞവര്‍, ഭിന്നശേഷിക്കാര്‍, കോവിഡ് ബാധിതര്‍, ക്വാറന്റൈനില്‍ കഴിയുന്നവര്‍ തുടങ്ങിയവരുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നതിനുള്ള സ്പെഷ്യല്‍ ബാലറ്റ് വോട്ട് ശേഖരണം പത്തനംതിട്ട ജില്ലയില്‍ ആരംഭിച്ചു. ജില്ലയില്‍ 80 വയസിന് മുകളിലുള്ള 18733 പേരും ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട 1885 പേരും കോവിഡ് രോഗികളും ക്വാറന്റൈനില്‍ കഴിയുന്നവരുമായ 59 പേരുമാണ് സ്പെഷ്യല്‍ ബാലറ്റ് വോട്ടിന് അര്‍ഹത നേടിയത്. മാര്‍ച്ച് 17 വരെ പ്രത്യേക തപാല്‍ വോട്ടിന് അപേക്ഷിച്ചവര്‍ക്കാണ് സൗകര്യം ഒരുക്കിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് ദിവസം നേരിട്ടെത്തി വോട്ട് രേഖപ്പെടുത്താന്‍ കഴിയാത്തവരുടെ വീടുകളില്‍ ഉദ്യോഗസ്ഥര്‍ ബാലറ്റ് എത്തിച്ച് വോട്ട് രേഖപ്പെടുത്താന്‍ അവസരം ഒരുക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ അപേക്ഷ സമര്‍പ്പിച്ച് വോട്ടര്‍ പട്ടികയില്‍ പോസ്റ്റല്‍ ബാലറ്റ് മാര്‍ക്ക് ചെയ്തിട്ടുള്ള വോട്ടര്‍മാര്‍ക്ക് പിന്നീട് ബൂത്തില്‍ പോയി വോട്ട് രേഖപ്പെടുത്താനുള്ള അവസരം ഉണ്ടായിരിക്കില്ല. വോട്ടറെ മുന്‍കൂട്ടി അറിയിച്ച ശേഷമാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പ്രത്യേക സംഘം…

Read More