konnivartha.com; ശബരിമല റോഡ് വികസനത്തിന് അനുവദിച്ചത് 1107 കോടി രൂപ അനുവദിച്ചു : മന്ത്രി മുഹമ്മദ് റിയാസ് മഞ്ഞക്കടമ്പ്- മാവനാല്‍- ട്രാന്‍സ്ഫോര്‍മര്‍ ജംഗ്ഷന്- ആനകുത്തി- കുമ്മണ്ണൂര്‍- കല്ലേലി റോഡ് നിര്‍മാണോദ്ഘാടനം മന്ത്രി നിര്‍വഹിച്ചു ശബരിമല റോഡ് വികസനത്തിന് നാലുവര്‍ഷത്തിനുള്ളില്‍ 1107.24 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. മഞ്ഞക്കടമ്പ്- മാവനാല്‍- ട്രാന്‍സ്ഫോര്‍മര്‍ ജംഗ്ഷന്- ആനകുത്തി- കുമ്മണ്ണൂര്‍- കല്ലേലി റോഡ് നിര്‍മാണോദ്ഘാടനം കുമ്മണ്ണൂരില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 35000 കോടി രൂപയാണ് റോഡ് പ്രവൃത്തിക്ക് മാത്രമായി സര്‍ക്കാര്‍ അനുവദിച്ചത്. 8200 കിലോ മീറ്ററിലേറെ റോഡുകള്‍ നവീകരിച്ചു. നിര്‍മാണം പോലെ തന്നെ പരിപാലനത്തിനും ശ്രദ്ധ നല്കി. ശബരിമല തീര്‍ത്ഥാടകര്‍ക്ക് പുതിയ റോഡ് പ്രയോജനകരമാകും. പൊതുമരാമത്ത് വകുപ്പിന്റെ 40 കോടി രൂപയുടെ വികസന പദ്ധതികളാണ് കോന്നി നിയോജക മണ്ഡത്തില്‍ ഒറ്റ ദിവസം കൊണ്ട് നിര്‍വഹിക്കുന്നത്.…
Read More