konnivartha.com: പുതിയ ആധാര്‍ കാര്‍ഡില്‍ കോന്നി താലൂക്കിന്റെ പേര് ഇല്ല . പഴയ കോഴഞ്ചേരി താലൂക്കിന്റെ പേരാണ് ഇപ്പോഴും ഉള്ളത് എന്ന് ഗുണഭോക്താക്കള്‍ പരാതിപ്പെടുന്നു . പത്തു വര്‍ഷമായ ആധാര്‍ കാര്‍ഡ് പുതുക്കിയപ്പോഴും കോഴഞ്ചേരി എന്ന പഴയ താലൂക്ക് പേരാണ് വരുന്നത് എന്ന് കോന്നി വകയാര്‍ ളാഹം പുരയിടത്തില്‍ അനി സാബു യൂണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയ്ക്കും കോന്നി തഹസീല്‍ദാര്‍ക്കും നല്കിയ പരാതിയില്‍ പറയുന്നു .കോന്നി പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് മെമ്പര്‍ കൂടിയാണ് അനി സാബു തിരഞ്ഞെടുത്ത അക്ഷയ കേന്ദ്രങ്ങളിലൂടെ പുതുക്കല്‍ വരുത്തുമ്പോഴും ഈ ഗുരുതര വിഷയം ഉണ്ടെന്നു പരാതിയില്‍ പറയുന്നു . ആധാര്‍ അതോറിറ്റി(Unique Identification Authority of India) ആണ് കോന്നി താലൂക്കിന്റെ പേര് വരത്തക്ക നിലയില്‍ പേര് ചേര്‍ക്കേണ്ടത് . എന്നാല്‍ ഇക്കാര്യം അധികാരികള്‍ ശ്രദ്ധിക്കുന്നില്ല . ആധാര്‍ കാര്‍ഡുകളിലെ …
Read More