അവധി ലാക്കാക്കി അനധികൃത കെട്ടിട നിര്‍മ്മാണം തകൃതി : ഇരട്ടിക്കൂലി നല്‍കി രാത്രിയിലും നിര്‍മ്മാണം

  konnivartha.com: ഓണം അവധി ലക്ഷ്യമാക്കി കോന്നിയടക്കം കേരളത്തിലെ നിരവധി സ്ഥലങ്ങളില്‍ അനധികൃത കെട്ടിട നിര്‍മ്മാണം നടക്കുന്നു . മിക്ക സ്ഥലങ്ങളിലും റോഡിനോട് അനുബന്ധിച്ചുള്ള കച്ചവട സ്ഥാപന കെട്ടിടങ്ങള്‍ ആണ് പുതുക്കി പണിയുന്നത് . പഴയ കെട്ടിടങ്ങളുടെ ഷട്ടര്‍ താഴ്ത്തി ഇട്ടു പുറകില്‍ വലിയ രീതിയില്‍ നിര്‍മ്മാണം നടക്കുന്നു . പഞ്ചായത്ത് പെര്‍മിറ്റ്‌ ഇല്ലാതെ ആണ് നിര്‍മ്മാണം . അധികാരികളുടെ മൌന അനുവാദം ഉണ്ട് . കെട്ടിടം പണി പൂര്‍ത്തിയായാല്‍ പരാതി ഉണ്ടെങ്കില്‍ പിഴയടച്ചാല്‍ മാത്രം മതി എന്നത് മറയാക്കിയാണ് നിര്‍മ്മാണം . കോന്നി ചൈനാ മുക്കില്‍ അടക്കം ഇത്തരം നിര്‍മ്മാണം നടക്കുന്നു . പഞ്ചായത്തില്‍ നിന്നും കെട്ടിടം പുനര്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയിട്ടില്ല എന്ന് അറിയുന്നു . ഭരണ പക്ഷത്തിലെ ചിലരുടെ അനുമതിയോടെ ആണ് നിര്‍മ്മാണം എന്നാണ് ആക്ഷേപം . കെട്ടിടം നിര്‍മ്മിച്ച്‌ കഴിഞ്ഞാല്‍ പരാതി…

Read More