konnivartha.com: കൊച്ചി : കലാസൃഷ്ടികളുടെ മികവിന് ആഗോളവേദിയൊരുക്കി ദർബാർ ഹാളിൽ വെള്ളിയാഴ്ച അന്താരാഷ്ട്ര ആർട്ട് എക്സ്ബിഷന് തുടക്കമാകുന്നു. കേരളത്തിലെയും അറബ് നാടുകളിലെയും കലാകാരൻമാരുടെ ഉന്നമത്തിനായി തുടക്കംകുറിച്ച റിസ്ഖ് ആർട്ട് ഇനീഷേറ്റീവിന്റെ നേതൃത്വത്തിലാണ് എക്സിബിഷൻ. അന്താരാഷ്ട്ര കലാസൃഷ്ടികളുടെ പ്രദർശനത്തിനൊപ്പം കേരളത്തിലെയും യുഎഇയിലെ കലാകാരൻമാരുടെ മികച്ച സൃഷ്ടികളും പ്രദർശനത്തിലുണ്ടാവും. കേരള ലളിത കലാ അക്കാദമിയും അബുദാബി സാംസ്കാരിക-ടൂറിസം വകുപ്പുമായി സഹകരിച്ചാണ് എക്സിബിഷൻ. ഇന്തോ അറബ് സാംസ്കാരിക വൈവിധ്യത്തിന്റെ സംഗമവേദികൂടിയാകും പ്രദർശനം. രാവിലെ 10.30 ന് വ്യവസായവകുപ്പ് മന്ത്രി പി.രാജീവ് പ്രദർശനം ഉദ്ഘാടനം ചെയ്യും. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ വീഡിയോ സന്ദേശത്തിലൂടെ ചടങ്ങിൽ ഭാഗമാകും. എറണാകുളം എംഎൽഎ ടി ജെ വിനോദ് മുഖ്യാതിഥിയായി പങ്കെടുക്കും. കേരള ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത്, റിസ്ഖ് ആർട്ട് ഇനിഷ്യേറ്റീവ് എക്സിക്യൂട്ടീവ് ഡയറക്ടർ ഷഫീന യൂസഫ് അലി, ക്രിയേറ്റീവ്…
Read More