അരുവാപ്പുലം പഞ്ചായത്ത് ഭരണസമിതിയ്ക്ക് എതിരെ യു ഡി എഫ് ജനപ്രതിനിധികൾ ധര്‍ണ്ണ നടത്തി കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം പഞ്ചായത്ത് ഭരണ സമിതിയുടെ കെടു കാര്യസ്തതയിലുംഅധികാരദുർവി നിയോഗത്തിലും പ്രതിഷേധിച്ചുകൊണ്ട് യു ഡി എഫ് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുൻപിൽ ധർണ നടത്തി. വഴി വിളക്കുകൾ പ്രകാശിപ്പിക്കുക , സ്പിൽ ഓവർ പദ്ധതിനടത്തിപ്പിലെ കാലതാമസം ഒഴിവാക്കുക , പിൻ സീറ്റ് ഭരണം അവസാനിപ്പിക്കുക , വീടില്ലാത്തവർക്ക് വീടുനൽകുക , താത്കാലിക നിയമനങ്ങളിലെ രാഷ്ട്രീയ വൽക്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു സമരം. ജി. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ഡി സി സി വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായ റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ്.ആർ. ദേവകുമാർ, അജോമോൻ, പ്രവീൺ പ്ലാവിളയിൽ, ടി. ഡി.…
Read More