കോന്നി വാര്‍ത്ത ഡോട്ട് കോം :\അരുവാപ്പുലം – ഐരവൺ പ്രദേശങ്ങളെ ബന്ധിപ്പിച്ച് അച്ചൻകോവിൽ ആറിനു കുറുകെ പാലം വേണമെന്ന ജനകീയ കൂട്ടായ്മയുടെ ആവശ്യം നടപ്പിലാക്കാൻ അടിയന്തിര ഇടപെടീൽ നടത്തുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.ഈ ആവശ്യം മുൻനിർത്തി അരുവാപ്പുലം – ഐരവൺ ജനകീയ കൂട്ടായ്മ 12741 പേരുടെ ഒപ്പുകൾ രേഖപ്പെടുത്തിയ നിവേദനം എം.എൽ.എയ്ക്ക് നല്‍കിയതിനെ തുടർന്നാണ് എം.എൽ.എ ഇക്കാര്യം അറിയിച്ചത്. അരുവാപ്പുലം പഞ്ചായത്തിൻ്റെ നാലു വാർഡുകൾ സ്ഥിതി ചെയ്യുന്ന ഐരവൺ പ്രദേശത്തെ ആളുകൾക്ക് പഞ്ചായത്ത് ഓഫീസിലോ, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലോ, ആയുർവേദ – ഹോമിയോ ആശുപത്രികളിലോ പോകണമെങ്കിൽ കോന്നി ടൗൺ ചുറ്റി കിലോമീറ്ററുകൾ താണ്ടേണ്ട സ്ഥിതിയാണ്. അരുവാപ്പുലം പഞ്ചായത്തിലാണ് കോന്നി ഗവ.മെഡിക്കൽ കോളേജ് സ്ഥിതി ചെയ്യുന്നതെങ്കിലും മെഡിക്കൽ കോളേജിൽ അരുവാപ്പുലത്തുകാർക്കു പോകണമെങ്കിൽ കോന്നി പഞ്ചായത്ത് ചുറ്റി മാത്രമേ കഴിയുകയുള്ളു. ഇതിനു പരിഹാരം അരുവാപ്പുലം –…
Read More