Konnivartha. Com :റാന്നിയിൽ നടക്കുന്ന ശ്രീമത് അയ്യപ്പ ഭാഗവത മഹാ സത്രത്തിനു മുന്നോടിയായി മണികണ്ഠന്മാരുൾപ്പെടുന്ന സംഘം ശബരിമലയിൽ ദർശനം നടത്തി. 50 പേരുള്ള ഭക്ത സംഘത്തിൽ ഏറെയും കുട്ടികളായ മണികണ്ഠ സ്വാമിമാരായിരുന്നു. ഇവർക്ക് നേരത്തെ വടശേരിക്കര ചെറുകാവ് ക്ഷേത്ര സന്നിധിയിൽ പൂജിച്ച വ്രതമാല പ്രശസ്ത സിനിമാ താരവും മുൻ രാജ്യ സഭാഅംഗവുമായ സുരേഷ് ഗോപി അണിയിച്ചിരുന്നു. ഇതോടെ നോയമ്പ് ആരംഭിച്ച കുട്ടികളാണ് ദീപാവലി ദിവസം അയ്യപ്പനെ കണ്ടു തൊഴുതത്. കഴിഞ്ഞ ദിവസം രാവിലെ തിരുവാഭരണ പാതയിലുള്ള റാന്നി വൈക്കം മണികണ്ഠനാൽത്തറക്കു സമീപമുള്ള ശ്രീ നാരായണ ഗുരുദേവ ക്ഷേത്രത്തിൽ നിന്നാണ് കേട്ട് നിറച്ചത്. തൊട്ടടുത്തുള്ള തിരുവാഭരണ പാതയിൽ നേർച്ചകാഴ്ച്ചാദികളർപ്പിച്ച് മലചവിട്ടുകയായിരുന്നു. കെ എസ് ആർ ടി സി യുടെ പ്രത്യേകം ബുക്ക് ചെയ്ത് അലങ്കരിച്ച ബസ്സിലാണ് അയ്യപ്പന്മാർ യാത്ര ചെയ്തത്. ഭക്ത സംഘം ശബരിമലയിൽ…
Read More