അമിത വേഗത :കോന്നിയില്‍ വാഹനാപകടം തുടരുന്നു

  konnivartha.com: കോന്നിയില്‍ ഗതാഗതം നിയന്ത്രിക്കാന്‍ അധികാരികള്‍ ഇല്ലാതായതോടെ വാഹനാപകടം തുടരുന്നു . ഇന്നലെ പൂവന്‍പാറയില്‍ കാര്‍ നിയന്ത്രണം വിട്ടു ഡിവൈഡറില്‍ ഇടിച്ചു . അതിനു സമീപം തന്നെ കാര്‍ ബൈക്ക് യാത്രികനെ ഇടിച്ചു വീഴ്ത്തി . ഇന്ന് എലിയറക്കല്‍ ഭാഗത്ത്‌ മിനി ലോറി സ്കൂട്ടറില്‍ ഇടിച്ചു . കഴിഞ്ഞ ദിവസം ഇളകൊള്ളൂരില്‍ കാര്‍ മറിഞ്ഞു . ഇന്ന് കുമ്പഴ പാലത്തില്‍ നിന്നും കാര്‍ അച്ചന്‍ കോവില്‍ നദിയില്‍ വീണു . വകയാറില്‍ കാര്‍ ഇടിച്ചു സ്കൂട്ടര്‍ യാത്രികന്‍ മരിച്ചിട്ട് ഒരു മാസം . കൂടലിലും കാര്‍ നിയന്ത്രണം വിട്ടു ഡിവൈഡറില്‍ ഇടിച്ചിട്ടു രണ്ടു മാസം . അമിത വേഗത നിയന്ത്രിയ്ക്കാന്‍ യാതൊരു നടപടിയും ഇല്ലാത്ത അവസ്ഥ ആണ് . കെ എസ് ടി പി റോഡ്‌ പണികള്‍ തീര്‍ന്നതോടെ തലങ്ങും വിലങ്ങും വാഹനങ്ങള്‍ കുതിക്കുന്നു .…

Read More