konnivartha.com/ പത്തനംതിട്ട – സീതത്തോട് : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മലങ്കര കത്തോലിക്ക യുവജനപ്രസ്ഥാനം (എം സി വൈ എം) സീതത്തോട് വൈദിക ജില്ലയുടെ നേതൃത്വത്തിൽ വനിതാ ദിനവും ആദരവും നല്കി . വനിതാ ദിനവുമായി ബന്ധപ്പെട്ടുകൊണ്ട് നമ്മുടെ സമൂഹത്തിൽ ഒറ്റപ്പെട്ടുപോയ നിസ്സഹായരായ മനുഷ്യർ അധിവസിക്കുന്ന അഗതി മന്ദിരമായ സീതത്തോട് മരിയ ഭവനിൽ അറുപതോളം വരുന്ന അമ്മമാരുമായി വനിതാദിനം ആഘോഷിക്കപ്പെട്ടത്. അവരോടൊപ്പം സമയം ചെലവഴിക്കുകയും അവരോടൊപ്പം ഭക്ഷണം, കഴിക്കുകയും രോഗികളായ അമ്മമാരെ ശുശ്രൂഷിക്കുകയു൦ ചെയ്തു. മരിയ ഭവനിലെ അന്തേവാസികളെ ശുശ്രൂഷിക്കുന്നവരെ പ്രത്യേകം ആദരിക്കുകയും അവര് നിൽക്കുന്ന ശുശ്രൂഷകൾക്ക് നന്ദി പറയുകയും ചെയ്തു. എംസി വൈ എം സീതത്തോട് വൈദിക ജില്ല പ്രസിഡന്റ് നിബിൻ പി സാമുവൽ, കെ സി വൈ എം ട്രഷറർ ലിനു വി ഡേവിഡ്, ജില്ലാ വൈസ് പ്രസിഡന്റ് കിരൺ പൊന്നച്ചൻ…
Read More