konnivartha.com: നീലക്കോടുവേലിയെക്കുറിച്ചു കേട്ടിട്ടുണ്ടോ? പണ്ട് മുതൽക്കെ നാം അതിശയത്തോടെ കേൾക്കുന്ന നീല കൊടുവേലി ഒരു ഔഷധ സസ്യമാണ് ഇന്നുവരെ ആരും കണ്ടിട്ടില്ലാത്തത് എന്ന് പറയുന്ന ഈ സസ്യം കോന്നി വന മേഖലയില്‍ ഉണ്ട് എന്ന് തന്നെയാണ് മലപണ്ടാര വിഭാഗമായ ആദിവാസികളുടെ വിശ്വാസം . മരിച്ചവർക്ക് ജീവൻ കൊടുക്കാൻ കഴിവുള്ള ഒരു സസ്യമുണ്ട് ലോകത്ത്, അതാണത്രേ ”നീലക്കൊടുവേലി”. സ്വന്തമാക്കുന്നവർക്ക് മരണം പോലും മാറി നിൽക്കുന്ന മരിച്ചവരെ ജീവിപ്പിക്കാൻ കഴിയുന്ന ഇരുട്ടിലും പ്രകാശിക്കാൻ കഴിവുള്ള കയ്യിൽ സൂക്ഷിക്കുന്നവർക്ക് സർവ്വൈശ്വര്യങ്ങളും വന്ന് ചേരുമെന്ന് വിശ്വസിക്കുന്ന നീലക്കൊടുവേലി അന്വേഷിച്ചു മനുഷ്യൻ ഒത്തിരി അലഞ്ഞതാണ്. നീലക്കോടുവേലിയെക്കുറിച്ച് പറയുന്ന ഒരു കഥ ഇങ്ങനെ: ഉപ്പന്‍ എന്ന പക്ഷിക്ക് മാത്രമേ ഈ ലോകത്ത് നീലകൊടുവേലി തിരിച്ചറിയാനുള്ള കഴിവുള്ളു, അത് നേടാന്‍ വേണ്ടി ഉപ്പന്‍റെ കൂട് കണ്ടെത്തി അതിന്‍റെ മുട്ട എടുത്തു നല്ലതുപോലെ കുലിക്കി തിരിച്ചു കൂട്ടില്‍…
Read More