അതുമ്പുകുളം- ഞള്ളൂർ – എലിമുള്ളുംപ്ലാക്കൽ കാനന പാതയിൽ വെളിച്ചം എത്തി

    konnivartha.com :  കോന്നി ഗ്രാമ പഞ്ചായത്ത് അതുമ്പുകുളം ഞള്ളൂർ – എലിമുള്ളുംപ്ലാക്കൽ വനമേഖലയിൽ വെളിച്ചം എത്തുന്നു. ബ്ലോക്ക് പഞ്ചായത്ത് അതുമ്പുംകുളം ഡിവിഷനിൽ 2020 – 21 വാർഷിക പദ്ധതിയിൽ ഊർജ്ജ മേഖലയിൽ ലഭിച്ച തുകയിൽ 2 ലക്ഷം രൂപ വകയിരുത്തി പ്രദേശത്ത് തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കുന്നതിന് ആവശ്യമായി വൈദ്യുതി ലൈൻ നീട്ടുന്ന നടപടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് വൈദ്യുതി വകുപ്പ് സമയബന്ധിതമായി വൈദ്യുതി ലൈൻ നീട്ടുന്ന നടപടികൾ നടത്തുകയും ചെയ്തു. 2021 – 22 വാർഷിക പദ്ധതിയിൽ കോന്നി ഗ്രാമ പഞ്ചായത്ത് സമ്പൂർണ്ണ വൈദ്യുതീകരണ പദ്ധതിയിൽ ഉൾപ്പെടുത്തി ഏകദേശം ഒന്നര കിലോമീറ്റർ ദൂരം 50 പോസ്റ്റുകളിലായി ബർബുകൾ സ്ഥാപിക്കുന്ന നടപടികളും വേഗത്തിലാക്കി. വന്യമൃഗങ്ങളുടെ സ്ഥിരം സാന്നിദ്ധ്യമുള്ള വന മേഖലയിൽ പ്രദേശവാസികളും രാത്രിയാത്രികരും രാത്രികാലങ്ങളിൽഏറെ ബുദ്ധിമുട്ടിയിരുന്നു. പലപ്പോഴും രാത്രിയാത്രികർ വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്നും കഷ്ടിച്ചാണ് രക്ഷപെട്ടിരുന്നത്.…

Read More