അതിവിദഗ്ദ്ധ സാമ്പത്തിക തട്ടിപ്പുകാരിയെ നിയമത്തിനു മുന്നിലെത്തിച്ച് കീഴ്‌വായ്‌പ്പൂർ പോലീസ്

അതിവിദഗ്ദ്ധ സാമ്പത്തിക തട്ടിപ്പുകാരിയെ നിയമത്തിനു മുന്നിലെത്തിച്ച് കീഴ്‌വായ്‌പ്പൂർ പോലീസ് കൂട്ടാളിയായ യുവാവും പിടിയിൽ പത്തനംതിട്ട : അതിസങ്കീർണമായ ഒരു സാമ്പത്തിക തട്ടിപ്പ് കേസിലെ രഹസ്യം പോലീസ് ചുരുളഴിച്ചപ്പോൾ , പുറത്തുവന്നത് വിദഗ്ദ്ധയായ തട്ടിപ്പുകാരിയുടെ ആരെയും അതിശയിപ്പിക്കുന്ന തന്ത്രങ്ങൾ. കസ്റ്റമർ റിലേഷൻ ഓഫീസറായി ജോലി ചെയ്ത ധനകാര്യസ്ഥാപനത്തിൽ, സ്വന്തം പേരി ലും ഭർത്താവിന്റെയും ബന്ധുക്കളുടെ യും സുഹൃത്തുക്കുളുടെയും പേരിലും സ്വർണ്ണം പണയം വെച്ച് 12,31,000 രൂപ കൈവശപ്പെടുത്തിയും, സ്ഥാപനത്തിലെ മറ്റ് ജിവനക്കാർ അറിയാതെ ലോക്കർ തുറന്ന് മുക്കുപണ്ടങ്ങൾ വച്ചശേഷം സ്വർണ്ണാ ഭരണങ്ങൾ കവരുകയും ചെയ്ത കേസിൽ ജീവനക്കാരിയും സുഹൃത്തും പിടിയിൽ. മല്ലപ്പള്ളി എൻ എം നെടുമ്പറമ്പിൽ നിധി ലിമിറ്റഡ് എന്ന ധനകാര്യസ്ഥാപനത്തിൽ കസ്റ്റമർ റിലേഷൻ ഓഫീസറായിരുന്ന ആനിക്കാട് വായ്പ്പൂർ പാറയിൽ അരുൺ സദനത്തിൽ അരുണിന്റെ ഭാര്യ നീതുമോൾ എൻ എം (32), ഇവരുടെ സുഹൃത്ത് കോട്ടാങ്ങൽ വായ്പ്പൂർ ജോണിപ്പടി മഞ്ഞള്ളൂർ…

Read More