അട്ടത്തോട് ഗവ.ട്രൈബല്‍ എല്‍ പി സ്‌കൂള്‍ പുതിയ കെട്ടിടത്തിന്‍റെ ശിലാഫലകം അനാച്ഛാദനം ചെയ്തു

  അറിവ് നേടാനുള്ള അവസരം കുട്ടികള്‍ പ്രയോജനപ്പെടുത്തണമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. അട്ടത്തോട് ഗവ. ട്രൈബല്‍ എല്‍ പി സ്‌കൂള്‍ പുതിയ കെട്ടിടത്തിന്റെ ശിലാഫലകം അനാച്ഛാദനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.   സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്ന ആളുകളുടെ ഉന്നമനത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കും. കുട്ടികള്‍ക്ക് പഠിക്കാനുള്ള ഭൗതിക സാഹചര്യങ്ങള്‍ വികസപ്പിക്കും. പാര്‍ശ്വവത്കരിക്കപ്പെട്ടതും അറിവ് അഭ്യസിക്കാന്‍ കഴിയാതെ വരുന്നതുമായ കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കിയാല്‍ മാത്രമേ അവരെ സമൂഹത്തിന്റെ മുന്‍ധാരയിലേക്ക് എത്തിക്കാന്‍ സാധിക്കൂ.   ഏകധ്യാപിക വിദ്യാലയത്തില്‍ നിന്നും എല്‍പി സ്‌കൂളിലേക്ക് ഉള്ള സ്‌കൂളിന്റെ വികസനം കുട്ടികള്‍ക്ക് അറിവിന്റെ ലോകത്ത് കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയുമെന്നും ഭാവിയില്‍ എല്‍പിയില്‍ നിന്നും യുപി തലത്തിലേക്ക് സ്‌കൂളിനെ ഉയര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഹോസ്റ്റല്‍ സൗകര്യം എത്രയും വേഗം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. റാന്നിയിലെ ഭാവിയുടെ ചുവട്…

Read More