konnivartha.com : കോന്നി പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ അട്ടച്ചാക്കൽ ഈസ്റ്റ് അറുപത്തി രണ്ടാം നമ്പര്‍ അംഗനവാടിക്ക് സ്വന്തമായി സ്ഥലം ലഭിച്ചു .അട്ടച്ചാക്കൽ കടക്കാമണ്ണിൽ മധുസുദനനും കുടുംബവുമാണ് നാല് സെന്റ് വസ്തു അംഗന് വാടിയ്ക്ക് വേണ്ടി വിട്ടു നല്കി മാതൃകയായത് . വാർഡ് മെമ്പർ ജോയ്സ് എബ്രഹാം, കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി നായർ, ശ്രീദേവി, അജി , റോബിൻ കാരവള്ളിൽ,അംഗനവാടി കമ്മറ്റി അംഗങ്ങൾ എന്നിവരുടെ നീണ്ട നാളത്തെ ശ്രമ ഫലമായി ആണ് വസ്തു കണ്ടെത്തിയത് . അട്ടച്ചാക്കൽ കടക്കാമണ്ണിൽ മധുസുദനനോട് വിവരം പറഞ്ഞതോടെ സന്തോഷ പൂര്‍വ്വം ഈ കുടുംബം നാല് സെന്റ് സ്ഥലം നല്‍കാം എന്ന് അറിയിച്ചു .തുടര്‍ന്ന് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി . കോന്നി ഗ്രാമ പഞ്ചായത്തിൽ ചെങ്ങറ മൂന്നാം വാര്‍ഡില്‍ 2 അംഗനവാടികൾ പരിമിതമായ സാഹചര്യത്തിൽ വാടക മുറികളിൽ ആണ്…
Read More