ലഹരി മാഫിയയെ അമര്‍ച്ച ചെയ്ത് ലഹരി മുക്ത നാട് പടുത്തുയര്‍ത്തണം: ഡെപ്യുട്ടി സ്പീക്കര്‍ ലഹരി മാഫിയയെ അമര്‍ച്ച ചെയ്യേണ്ടതും ലഹരി മുക്തമായ നാടിനെ പടുത്തുയര്‍ത്തേണ്ടതും നാമോരോരുത്തരുടേയും ഉത്തരവാദിത്വമാണെന്ന് ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ലഹരി ഉപയോഗത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന ‘ലഹരിവിമുക്ത കേരളം’ ബോധവല്‍ക്കരണ പ്രചാരണം രണ്ടാംഘട്ട പ്രവര്‍ത്തനത്തിന്റെ സമാപനത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ എക്സൈസ് വിമുക്തി മിഷന്റെയും മറ്റ് വകുപ്പുകളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ അടൂര്‍ പുതിയ പാലത്തിന് സമീപം സംഘടിപ്പിച്ച ‘ലഹരിയില്ലാ തെരുവ്’ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. കേരളത്തിലെ ഓരോ തെരുവുകളും ലഹരി മുക്തമാക്കി മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ലഹരിക്കെതിരായുള്ള അവബോധം സൃഷ്ടിക്കലാണ് അതിനായി ചെയ്യേണ്ടത്. വളര്‍ന്നു വരുന്ന യുവജനങ്ങളാണ് നാടിന്റെ പുരോഗതി. യുവജനങ്ങളുടെ ബുദ്ധിശക്തിയേയും കഴിവിനേയും ബാധിക്കുന്ന ലഹരിയുടെ വിപത്തുകളെ ഒറ്റക്കെട്ടായി തുടച്ചു നീക്കാന്‍ നമുക്ക് സാധിക്കണം. വിദ്യാലയങ്ങളിലും…
Read More