കോന്നി വാര്‍ത്ത @ അരുണ്‍ / പന്തളം ബ്യൂറോ ഈ തൂക്കു പാലത്തില്‍ കാലെടുത്ത് വെച്ചാല്‍ കാട്ടില്‍ നിന്നും പാമ്പ് ഇഴഞ്ഞെത്തി കാലില്‍ ചുറ്റും .അല്ലെങ്കില്‍ മദ്യപാനികളായ പാമ്പുകള്‍ കാലില്‍ പിടിത്തമിടും . ഇവര്‍ക്ക് ഇരു കൂട്ടര്‍ക്കും ഒന്നു പോലെ വാസയോഗ്യമായ ഒരേ ഒരു പാലമാണ് പന്തളം തൂക്കു പാലം .അധികാരികള്‍ കയ്യൊഴിഞ്ഞ തൂക്കു പാലത്തിന്‍റെ അവസ്ഥ കാണുക . പന്തളം നഗരസഭാ പരിധിയിലുള്ള വലിയ കോയിക്കൽ ക്ഷേത്രവും തിരുവാഭരണം വച്ചിട്ടുള്ള പന്തളം കൊട്ടാരവും ദർശിച്ച ശേഷം ഭക്തർക്ക് കുളനട പഞ്ചായത്തിലുള്ള കൈപ്പുഴ ക്ഷേത്രങ്ങളിലേയ്ക്ക് എത്തുവാനുള്ള എളുപ്പ വഴിയാണ് അച്ചൻകോവിൽ ആറിന് കുറുകെയുള്ള ഈ തൂക്കുപാലം. തൊട്ടടുത്തു തന്നെയാണ് എം. സി റോഡിലുള്ള കോൺക്രീറ്റ് പാലവും. ശബരിമല തീർത്ഥാടന വേളയിൽ പന്തളത്ത് എത്തുന്ന ഇതര സംസ്ഥാനക്കാരായ ചുരുക്കം ചില തീർത്ഥാടകർ മാത്രമാണ് ഈ നടവഴി ഇപ്പോള്‍ ഉപയോഗിച്ചിരുന്നത്.…
Read More