പ്രൗഢഗംഭീരമായ പതിനൊന്നാമത് അന്താരാഷ്ട്ര യോഗദിന (IDY) ആഘോഷത്തിനു മുന്നോടിയായി 2025ലെ IDY തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യുന്നതിനും തന്ത്രങ്ങള്‍ മെനയുന്നതിനും ന്യൂഡല്‍ഹിയിലെ ചാണക്യപുരിയിലുള്ള സുഷമ സ്വരാജ് ഭവനില്‍ മന്ത്രിതല സമിതി യോഗം ചേര്‍ന്നു. ഗവണ്മെന്റിന്റെ സമഗ്ര സമീപനവും പ്രതിബദ്ധതയും പ്രകടമാക്കിയ ഈ യോഗം, ആഗോള വെല്‍നെസ് ആഘോഷത്തില്‍ ഫലപ്രദമായ പങ്കാളിത്തവും ഇടപെടലും ഉറപ്പാക്കുന്നതിനായി പ്രധാന മന്ത്രാലയങ്ങള്‍, ആയുഷ് സ്ഥാപനങ്ങള്‍, ബന്ധപ്പെട്ട വകുപ്പുകള്‍ എന്നിവയില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. യോഗയെ ഓരോ പൗരനിലേക്കും എത്തിക്കുക എന്ന പ്രധാനമന്ത്രിയുടെ ദര്‍ശനം സാക്ഷാത്കരിക്കുന്നതില്‍ ഗവണ്മെന്റിന്റെ സമഗ്ര സമീപനത്തിന്റെ പ്രാധാന്യം, മുഖ്യ പ്രഭാഷണം നടത്തിയ കേന്ദ്ര ആയുഷ് സഹമന്ത്രിയും (സ്വതന്ത്ര ചുമതല) ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം സഹമന്ത്രിയുമായി ശ്രീ പ്രതാപ്റാവു ജാദവ് എടുത്തുപറഞ്ഞു. ‘ അന്താരാഷ്ട്ര യോഗ ദിനം വെറുമൊരു ആഘോഷമല്ല-സമഗ്ര ആരോഗ്യത്തിനുള്ള കൂട്ടായ പ്രതിബദ്ധതയില്‍ മന്ത്രാലയങ്ങളെയും സ്ഥാപനങ്ങളെയും പൗരന്മാരെയും ഒന്നിപ്പിക്കുന്ന…
Read More